Today: 02 Jul 2024 GMT   Tell Your Friend
Advertisements
ചന്ദ്രനില്‍നിന്നു ശേഖരിച്ച സാമ്പിളുകള്‍ ചൈന യുഎസിനു നല്‍കില്ല
Photo #1 - Other Countries - Otta Nottathil - US_cant_access_chane_samples_
ബെയ്ജിങ്: ഭൂമിയില്‍നിന്നു കാണാനാവാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി തിരിച്ചെത്തിയ ചാങ്അ~6 പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നല്‍കിയ ചൈന അക്കാഡമി ഓഫ് സ്പേസ് ടെക്നോളജിയിലെ (കാസ്ററ്) വിദഗ്ധരാണ് പേടകം തുറന്ന് കല്ലും മണ്ണും അടക്കമുള്ള സാമ്പിള്‍ കണ്ടെയ്നര്‍ പുറത്തെടുത്തത്.

ഇവയുപയോഗിച്ചുള്ള ഗവേഷണങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് ചൈനീസ് ഗവേഷകര്‍. ചന്ദ്രനുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യങ്ങള്‍ ഇതുവഴി പുറത്തുവന്നേക്കും. ഇവയുടെ വിശദമായ പഠനങ്ങള്‍ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ വിവരങ്ങളും നല്‍കും.

സാമ്പിളുകള്‍ പഠിക്കുന്നതിനായി വിവിധ ലോക രാജ്യങ്ങളെ ചൈന ക്ഷണിച്ചു. എന്നാല്‍ ചില രാജ്യങ്ങളുമായി സഹകരണത്തിന് നിയന്ത്രണങ്ങളുണ്ടാവും പ്രത്യേകിച്ച് യുഎസുമായി. നാസയുമായുള്ള ഉഭയകക്ഷി സഹകരണം തടയുന്ന അമേരിക്കന്‍ നിയമം നീക്കം ചെയ്താല്‍ ഏത് തരത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്നാണ് ചൈനയുടെ നിലപാട്.

2011 ല്‍ നിലവില്‍ വന്ന യുഎസിലെ വോള്‍ഫ് ഭേദഗതിയാണ് ചൈനയുമായി നേരിട്ടുള്ള ഉഭയകക്ഷി സഹകരണത്തില്‍ നിന്ന് യുഎസിന് തടയുന്നത്. എഫ്ബിഐയുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ചൈനയുമായി സഹകരണം പാടുള്ളൂ എന്നാണ് ചട്ടം. ഇതാണ് യുഎസുമായി സാമ്പിളുകള്‍ പങ്കുവെക്കുന്നതില്‍ ചൈനയ്ക്ക് മുമ്പിലുള്ള തടസം. ചൈന ശേഖരിച്ച സാമ്പിളുകള്‍ യുഎസിന് ആവശ്യമുണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യേണ്ടതായിവരും.

1935.3 ഗ്രാം ഭാരമാണ് ചാങ് ഇ ശേഖരിച്ച സാമ്പിളുകള്‍ക്കുള്ളത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്കെന്‍ ബേസിനില്‍ നിന്നാണ് ഇത് ശേഖരിച്ചത്. ചന്ദ്രന്റെ രൂപീകരണം, ഭൂമിശാസ്ത്ര ചരിത്രം എന്നിവയെല്ലാമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.
- dated 30 Jun 2024


Comments:
Keywords: Other Countries - Otta Nottathil - US_cant_access_chane_samples_ Other Countries - Otta Nottathil - US_cant_access_chane_samples_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us